“കവിതാ കാളിദാസസ്യ” എന്നു തുടങ്ങുന്ന ഒരു സംസ്കൃത ശ്ലോകമുണ്ട്. കാളിദാസകവിയുടെ കാവ്യമഹിമാതിരേകത്തെ വാഴ്ത്തുകയാണതിൽ. മഹാകവിയുടെ പേരിൽ മലയാളത്തിലൊരു ബ്ലോഗറുണ്ടെന്ന് ഞാനറിയുന്നത് ചിത്രകാരന്റെ ബ്ലോഗിൽ നിന്നാണ്. കാളിദാസ ബ്ലോഗറെ വ്യക്തിപരമായി നീചാധിക്ഷേപം ചെയ്യാൻ ഒരാൾ ഒരു ബ്ലോഗു തുടങ്ങിയതിനെ പരാമർശിച്ച് ചിത്രകാരൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞാനാദ്യം ‘അധിക്ഷേപി’യുടെ ബ്ലോഗിലാണു ചെന്നത്. കൊള്ളാം! സ്കൂൾ ഭിത്തിമുഴുവൻ പച്ചിലകൊണ്ട് പച്ചത്തെറി എഴുതിയും വരച്ചും വെച്ചിരുന്ന പഴയ കക്ഷികളെ ഓർമ്മ വന്നു, എനിക്ക്. പുണ്യമാസത്തിൽത്തന്നെ മതത്തിന്റെ പേരിൽ പച്ചത്തെറി പരസ്യപ്പെടുത്തിയവന്റെ അരിശം അസാമാന്യം തന്നെ!
പിന്നെയാണു ഞാൻ കാളിദാസനിലെത്തിയത്. മികച്ച ലേഖനങ്ങൾ എന്നു പറയാതെ വയ്യ. കൃത്യവും സൂക്ഷ്മവുമായ ചിന്ത, ആക്രമണം, പ്രതിരോധം. ‘ഉണ്ടിരുന്ന നായർക്ക് ഒരു വിളി തോന്നി’യതു പോലെയല്ല. മൂപ്പരിതിനു വേണ്ടി കുറേ സമയം മെനക്കെടുത്തുന്നുണ്ട്. നന്നായി ഹോംവർക്ക് ചെയ്യുന്നുണ്ട്. ധീരമായി ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തുന്നുമുണ്ട്.
പക്ഷെ, ഞാനിവിടെ പറയാനുദ്ദേശിക്കുന്നത് മറ്റൊരു കാര്യമാണ്: അക്കാദമീയ നിലവാരത്തിലുള്ള ഒരു പ്രവർത്തനമാണ് കാളിദാസന്റേത് എങ്കിലും അത് പലപ്പോഴും സമുദായ നിന്ദയായി തരംതാണുപോകുന്നു. ലോകത്തെമ്പാടുമുള്ള മുസ്‌ലീം ജനതയിൽ ഒരു വിഭാഗം --- വളരെ ചെറിയ ഒരു വിഭാഗം --- തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ആ തീവ്രവാദികളെ സപ്പോർട്ടു ചെയ്യുന്ന ഒരു വിഭാഗം ലോകമുസ്‌ലിങ്ങളിലുണ്ട്. മാനസികമായി പിന്തുണയ്ക്കുകയും സ്വന്തം കാര്യം നോക്കി ജീവിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ലാത്ത ഒരു വിഭാഗവുമുണ്ടാകും. അവരുടെ സംഖ്യ അത്ര ചെറുതൊന്നുമായിരിക്കില്ല എന്നാണു ഞാൻ കരുതുന്നത്. കഴിഞ്ഞ് നൂറ്റാണ്ടുകളിൽ ഇന്ത്യയിൽ, വിശേഷിച്ച് ഉത്തരേന്ത്യയിൽ, ചില ഗോത്രസമൂഹങ്ങളെ കുറ്റവാളി ഗോത്രങ്ങളായി മുദ്രകുത്തി വേർതിരിച്ച് അവമതിച്ചതു പോലെയുള്ള ഒരു സമീപനമാണ് മുസ്‌ലിങ്ങളെക്കൂറിച്ച് കാളിദാസൻ സ്വീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ലേഖനങ്ങളും മറുപടികളും വായിച്ചാൽ , ഒന്നൊഴിയാതെ എല്ലാവരും ഭീകരവാദികളായ മതമാണു ഇസ്‌ലാമെന്നു തോന്നും. പരിമിതമെങ്കിലും എന്റെ ജീവിതാനുഭവങ്ങൾ അത്തരമൊരു ചാപ്പകുത്തലിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു.
നൂറ്റാണ്ടുകളായി ഒരു ദൈവശാസ്ത്രത്തിൽ വിശ്വസിക്കുകയും ഒരു ജീവിതചര്യ പിന്തുടരുകയും ചെയ്യുന്ന ഒരു സമൂഹത്തെ വിമർശിക്കുമ്പോൾ, അവരോട് ഒരു മിനിമം പ്രതിപക്ഷ ബഹുമാനമെങ്കിലും കാണിക്കേണ്ടതുണ്ട്. അവരുടെ ബഹുമാനിത രൂപങ്ങളോട് മര്യാദ പ്രകടിപ്പിക്കാൻ നാം തയ്യാറാവണം. ഖുറാന്റെ ദൈവികതയെക്കുറിച്ച്, മുഹമ്മദിന്റെ ദൈവജ്ഞതയെക്കുറിച്ച്, ഇസ്‌ലാമിന്റെ അപ്രമാദിത്വത്തെക്കുറിച്ച് എല്ലാം ആർക്കു വേണമെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടാകാം. അതു പ്രകടിപ്പിക്കുകയുമാവാം. എന്നാൽ, അതേപ്പറ്റി ഗൌരവമായ സംവാദത്തിനു തയാറായി വരുന്ന മുസ്‌ലിങ്ങളോട് അവഹേളനപരമായി പ്രതികരിക്കേണ്ടതുണ്ടോ? ഖുറാനെ ഒരു ‘പുസ്തകം’ എന്നു വിശേഷിപ്പിക്കാൻ പോലും പലപ്പോഴും കാളിദാസൻ തയ്യാറല്ല. വെറും ‘പൊത്തകം’ ആണ് അദ്ദേഹത്തിനത്. അപരിഷ്കൃതത്വവും അസഹിഷ്ണൂതയും ഇസ്‌ലാമിനു മേൽ ആരോപിക്കുന്ന കാളിദാസൻ , മാന്യമുസ്‌ലിങ്ങളുടെ പ്രതികരണങ്ങളോടു കാണിക്കുന്ന അപരിഷ്കൃതമായ അസഹിഷ്ണുത അമ്പരപ്പിക്കുന്നതാണ്.
മുഹമ്മദ് പ്രവാചകനല്ലെന്നും ഖുറാൻ ദൈവപ്രോക്തമല്ലെന്നും മറ്റും കാളിദാസൻ പല ലേഖനങ്ങളിലൂടെയും മറുകുറികളിലൂടെയും എഴുതിയത് അംഗീകരിക്കാൻ തയ്യാറായാൽ പോലും മറ്റൊരു വസ്തുത ബാക്കി നിൽക്കുന്നു. കാളിദാസന്റെ പ്രബോധനങ്ങൾ ഉൾക്കൊണ്ട്, ഇസ്‌ലാമിന്റെ വ്യർത്ഥത തിരിച്ചറിഞ്ഞ്, ആ മതം ഉപേക്ഷിക്കാൻ തയ്യാറാവുന്ന ഒരാളുടെ മുന്നിൽ കാളിദാസൻ കാണിച്ചു കൊടുക്കുന്ന മറുമാർഗ്ഗം ഏതാണ്? ഏതു മതത്തിന്റേതാണ്? അഥവാ, ഈ ലേഖനങ്ങളിലൂടെ കാളിദാസൻ എന്തു മാറ്റമാണ് ആഗ്രഹിക്കുന്നത്, പ്രതീക്ഷിക്കുന്നത്?
ഇത്തരത്തില്‍ ഒരു അശ്ലീലബ്ലോഗ്ഗിനു വേണ്ടി ഇത്ര നേരം കളയെണ്ടിയിരുന്നില്ല. മാന്യതയുള്ള ഒരു മുസ്ലിമും ഇത്തരത്തില്‍ എഴുതുമെന്നു വിശ്വസിക്കാന്‍ പ്രയാസം. ഇസ്ലാമിനെ കരി തേച്ചു കാണിക്കാന്‍ നടക്കുന്നവരുടെ മനോവിഭ്രാന്തികളില്‍ നിന്നും പിറന്ന തന്തയില്ലാത്ത ഒരു ബ്ലോഗ്ഗായെ അനാമിക ഇതിനെ കണ്ടോള്ളൂ.
ReplyDeleteഅതുകൊണ്ട് തന്നെ ഇതെഴുതിയവനെതിരെ അനാമികയുടെ വക ഇരിക്കട്ടെ ഒരു ചെറ്റ വിളി .....ചുമ്മാ
എന്തിനെക്കണ്ട കാര്യമാണു അനാമിക പറയുന്നത്? ആരെയാണ് അനാമിക ‘ചെറ്റ’ വിളിക്കുന്നത്?
ReplyDeleteകാളിദാസന്‍ സത്യം എഴുതുന്നതില്‍ എന്താണ് പ്രശ്നം ? ഒരു നുണ പോലും അയാള്‍ എഴുതിയിട്ടില്ലല്ലോ ? ഒരു ജനത അജ്ഞത അലങ്കാരമാക്കി നടന്നോട്ടെ എന്നാണോ ? ചെറുപ്പം മുതല്‍ മത പ്രബോധനങ്ങളാല്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ട ചെറുപ്പക്കാര്‍ ആ ഇരുട്ടില്‍ തന്നെ നടന്നു നാട്ടുകാരുടെ കൈവെട്ടിയും കാഫിറകളെ കൊന്നും വെറുപ്പിന്റെ പ്രചാരകരായി നടക്കട്ടെ എന്നാണോ പ്രതികരണന്‍ പറയുന്നത് ?
ReplyDeleteപ്രിയ അനോണീ,
ReplyDeleteകാളിദാസന്റെ ആശയങ്ങളെക്കുറിച്ചല്ല ഞാൻ എഴുതിയത്. അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ചാണ്. സംവാദത്തിൽ സ്വീകരിക്കേണ്ട പരസ്പര ബഹുമാനത്തെക്കുറിച്ച്, രചനയുടെ ലക്ഷ്യത്തെക്കുറിച്ച് മാത്രം.
ഒന്നുകൂടി പറയാം . കാളിദാസകവി അരങ്ങു തകര്‍ക്കട്ടെ .അങ്ങേര്ക്കായിരിക്കും അടുത്ത ജ്ഞാനപീഠം.. ആ മഹാനെ തെറി വിളിച്ചു ഭീഷണി പെടുത്തുന്ന മുസ്ലിം പേര് വെച്ച് പിത്രുശൂന്യത വെളിപ്പെടുത്തുന്ന ചെറ്റയെയും നേരത്തെ പറഞ്ഞ ആ മഹാകവിയും ചേര്‍ത്താണ് ചെറ്റവിളി ...
ReplyDelete