Monday, September 6, 2010

കവിതയില്ലാത്ത ബ്ലോഗുകവിതകൾ

( നഷ്ടപ്പെട്ട നീലാംബരി എന്ന ബ്ലോഗിലെ ‘സ്നേഹാന്വേഷണം’ എന്ന കവിതയ്ക്ക് എഴുതിയ കമന്റ്)


പ്രിയ മിത്രമേ,




‘ഏകാന്തതയുടെ കാമുകി’ എന്ന പേരിൽ താങ്കളെഴുതിയ കവിത വായിച്ചു. നാം തമ്മിലറിയില്ല. അതുകൊണ്ട് ചില അപ്രിയ സത്യങ്ങൾ പറയാനനുവദിക്കൂ.



ഇപ്പോ കേരളത്തിലെ വിദ്യാലയങ്ങളിൽ നടക്കുന്ന ‘പുതിയ പാഠ്യപദ്ധതി’ പ്രകാരം, കുട്ടികളുടെ നോട്ടുബുക്കിൽ അധ്യാപകർ ചുവന്ന മഷി കൊണ്ട് തെറ്റിടാൻ പാടില്ല. കാരണം, അത് കുട്ടികൾക്ക് മനോവിഷമമുണ്ടാക്കും. അതു പാടില്ല. നിരന്തരം പ്രോത്സാഹിപ്പിച്ചുകോണ്ടേയിരിക്കണം. അതാണത്രേ ശരി. ഫലമെന്താണെന്നറിയാമോ? പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പത്താംക്ലാസായാലും നേരേചോവ്വേ എഴുതാനും വായിക്കാനും അറിഞ്ഞു കൂടാ. മലയാളം ക്ലാസ്സുകളുടെ കാര്യം അതിലും കഷ്ടമാണ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാട്. കൂട്ടിയെഴുതാനറിയുന്നവരെല്ലാം കവികൾ! ഇതിനിടയിൽ,സൂക്ഷ്മമായ ഗുണദോഷ വിചിന്തനം ലഭിക്കാതെ, ഉള്ളുപൊള്ളയായ അഭിനന്ദനങ്ങൾ നിമിത്തം കവിതാവാസനയുള്ള കുട്ടികൾ ക്ഷുദ്രരചനകളിൽ ഒതുങ്ങിപ്പോകുന്നു.



അത്തരമൊരവസ്ഥ നിങ്ങൾക്കുമുണ്ട്!



ഒന്നാമത്: മാധവിക്കുട്ടിയുടെ പ്രഖ്യാത നോവലെറ്റിന്റെ പേര് നിങ്ങൾ ഒഴിവാക്കണമായിരുന്നു. സ്വന്തമായി ഒരു പേര് ബ്ലോഗിനു കിട്ടുന്നില്ലെങ്കിൽ , നിങ്ങളെന്തു കവി? ഓർക്കുക; സൂക്ഷ്മമായ അനുഭവങ്ങളുടെ ആവിഷ്കരണമെന്നതു പോലെ സൂക്ഷ്മമായ ഭാഷയുടെ ആവിഷ്കരണവുമാണ് കവിത. കിട്ടിയ വാക്കു സ്വീകരിക്കലല്ല, കിട്ടാത്ത വാക്കിനായുള്ള പിടച്ചിലാണു കാവ്യജീവിതം.



മനസ്സിൽ തോന്നിയതു പകർത്തലല്ല കവിത. വീണുകിട്ടിയ തീപ്പൊരിയെ ഏറെനാൾ കൊണ്ട് തീയായി വളർത്തലാണ്. ‘സ്നേഹാന്വേഷണം’ എന്ന കവിത(!) വായിച്ചു. സത്യത്തിൽ അത് വരി മുറിച്ചെഴുതിയ ഗദ്യം മാത്രമല്ലേ? കുറേ പ്രസ്താവനകൾ. ഒടുവിൽ നമുക്കെല്ലാം മുമ്പേ, ഒരുപാടു പേരു പറഞ്ഞ ഒരു കാര്യവും ചേർത്തു. ഇതിലെവിടെ കവിതയിരിക്കുന്നു പെങ്ങളേ? ഓരോ മൂന്നാം വരിയും പൊള്ളുന്ന വാക്യങ്ങളാകണമായിരുന്നു. നിങ്ങളുടെ കവിഹൃദയം ആ വരികളിൽ തിളയ്ക്കണമായിരുന്നു. അതുണ്ടായില്ല. പകരം കുറേ പ്രസ്താവനകൾ.



ഓരോ കവിതയും മനസ്സിലെഴുതൂ. മാറ്റിയും തിരുത്തിയും കൂട്ടിയും കുറച്ചും മനസ്സിൽത്തന്നെ വയ്ക്കൂ. ഒടുവിൽ, ഒടുവിൽ മാത്രം, ഏറെനാളുകൾ ചിപ്പിക്കുള്ളിലിരുന്ന മണൽ‌ത്തരിയെപ്പോലെ, മുത്തായി പുറത്തു വരട്ടെ.



നിങ്ങളൊരു പെൺ പേരുകാരിയായതിനാൽ എല്ലാവരും ഏതു വികൃത രചനയെയും പുകഴ്ത്തും. പക്ഷേ, ഓർക്കുക, ഒരു എഡിറ്ററുള്ള ഒരു മാധ്യമവും നിങ്ങളെ പരിഗണിക്കില്ല. വിമർശനങ്ങളെ പോസിറ്റീവായി പരിഗണിച്ച് വളരുക. പ്രമുഖ കവികളെ വായിച്ചു തീർക്കാൻ മറക്കാതിരിക്കുക. അവരുടെ തുടർച്ചയായി, പുതുകാലത്തിന്റെ പ്രതിനിധിയായി, എഴുതുക.



ഹൃദയം നിറഞ്ഞ ആശംസകൾ!

17 comments:

  1. സ്നേഹം നിറഞ്ഞ പ്രതികരണാ....
    താങ്കള്‍ പറഞ്ഞ കാര്യങ്ങളോടെല്ലാം യോജിക്കുന്നു. എന്നാല്‍ നന്നായിട്ടെഴുതാന്‍ കഴിവുള്ളവര്‍ മാത്രം കവിതയെഴുതിയാല്‍ മതി എന്ന താങ്കളുടെ അഭിപ്രായത്തോട് യോജിപ്പില്ല. പത്രാധിപന്മാരാല്‍ തിരസ്കരിക്കപ്പെടുന്നവരാണല്ലോ സാധാരണയായി ബ്ലോഗ് എന്ന മാധ്യമം ഉപയോഗിച്ച് കവിതയോ കഥയോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കുന്നത്. അവരെ വിമര്‍ശിക്കാം, പക്ഷെ ഇനി എഴുതാന്‍ തോന്നാത്ത വിധം മനസ്സ് മടുപ്പിച്ച് കളയരുത്. അവര്‍ ജീവിച്ച് പോട്ടെ.

    ഭാസുരേന്ദ്ര ബാബുവിനും ജയരാജനും ഇടയില്‍ തത്സമയ പ്രതികരണത്തിനായി മനോരമയോ ഇന്ത്യാവിഷനോ സ്ഥിരമായി വിളിക്കുന്ന ഒരാളാണ് താങ്കള്‍ എങ്കില്‍ പ്രതികരിക്കാനായി ബ്ലോഗ് ഉപയോഗിക്കുമോ ?

    പിന്നെ പട്ടി സര്‍വ്വേക്കല്ലില്‍ മൂത്രമൊഴിക്കുന്നത് പോലെ കാണുന്ന പോസ്റ്റിലെല്ലാം നല്ലതോ ചീത്തയോ എന്നൊന്നും നോക്കതെ കമന്റിടുന്ന ജിഷാദ് ക്രോണിക്കിനെ പോലുള്ള ചിലരുണ്ട്. അതവരുടെ അഭിപ്രായ സ്വാതന്ത്ര്യം ആയിട്ട് കൂട്ടിയാല്‍ പോരേ .പിന്നെ കുറേ പേര്‍ പെണ്‍ പോസ്റ്റുകളില്‍ മാത്രമേ കമന്റിടൂ എന്ന് ശഠിക്കുന്നവരാണ് . പെണ്‍പോസ്റ്റുകളില്‍ കമന്റിടുമ്പോള്‍ ഒരുതരം ലൈംഗിക സംത്രുപ്തി ചിലര്‍ക്ക് കിട്ടുന്നുണ്ടെങ്കില്‍ നമ്മളായിട്ടത് മുടക്കണോ ? അവരും ജീവിച്ച് പോട്ടെ...

    ReplyDelete
  2. പ്രിയ മിത്രമേ,

    താങ്കളുടെ അനുഭാവപൂർണ്ണമായ കമന്റിനു നന്ദി.

    നന്നായിട്ടെഴുതുന്നവർ മാത്രം കവിതയെഴുതിയാൽ മതി എന്നൊരഭിപ്രായം ഞാൻ പ്രകടിപ്പിച്ചിട്ടില്ല. പ്രസ്തുത ബ്ലോഗിലെ കവിത വായിച്ച ശേഷം, അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ. ഒറ്റവീർപ്പിനു തല്ലിക്കൂട്ടുന്നത് കവിതയാകില്ലെന്നാണു ഞാനതിൽ പറയാൻ ശ്രമിച്ചത്. കൃഷ്ണൻ നായർ സാറിനെപ്പോലെ കൂമ്പ് ചവിട്ടിയരക്കാൻ ശ്രമിച്ചിട്ടില്ല. ഒരുപാടു വായിക്കാനും ഒരുപാടു ചിന്തിക്കാനും കുറച്ചെഴുതാനുമേ പറഞ്ഞിട്ടുള്ളൂ. ഞെട്ടൽ മാറ്റിവച്ചു ചിന്തിച്ചാൽ എഴുത്തുകാരിക്കതു പ്രയോജനപ്പെടുമെന്നാണ് എന്റെ വിചാരം.

    താങ്കളുടെ കമന്റിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും പാരഗ്രാഫുകൾ ഞാൻ നന്നായിട്ടാസ്വദിച്ചു. രസകരമായിരിക്കുന്നു. തീർച്ചയായും താങ്കൾക്ക് ഒരു ബ്ലോഗുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു. ഈ പാരഗ്രാഫുകൾ താങ്കളെ വായിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു. പരിഗണിക്കുമല്ലോ?

    ReplyDelete
  3. ബ്ലൊഗ് എന്നത് ഒരു മനുഷ്യന്റെ അഭിരുചിക്ക് അനുസരിച്ച് കര്യങ്ങള്്് പറയാനുള്ള വേദിയാണ്‍.അവിടെ ഇങ്ങനെ തന്നെ വേണം എന്നു നിര്്ബ ന്ധം പിടിക്കുക എന്നതു ഒരു തരം പിടി വാശിയാണ്‍.അക്ഷര ജ്ഞാനം ഉള്ളവരും വയിക്കാന്്ര താല്്പ്പിര്യം ഉള്ളവര്‍ മാത്രമെ ബ്ലൊഗില്് വരുന്നുള്ളു എന്ന അഭിപ്രായം എനിക്കില്ല.ഒരു പരിധിവരെ ചില തമാശക്കാരും ബ്ലോഗില്്യ വന്നു പോകാറുണ്ട്.ബ്ലോഗില്്ര ഒരു കവിത എഴുതിയതു കൊണ്ട് മാത്രം ഒരാള്്ര കവിജ്ഞര്‍
    ആകുന്നില്ല.അതു പോലെ മനസ്സില്്ക തോന്നിയതു കുത്തി കുറിച്ചത് കൊണ്ട് കവിതയും അല്ലാതാകുന്നില്ല.ബ്ലോഗ് വായനയില്്ു ഞാന്്ര അനുഭവിക്കുന്ന സംത്രിപ്തി ഒരു കുടക്കീഴില്് നിന്നു കോണ്ട് പലതും കേള്കാ്ലെ നും കണാനും കഴിയുന്നു എന്നതാണ്‍.വിശക്കുന്നവന്റെ പാത്രത്തില്്് വന്നു വീണ ഭക്ഷണ സാധനം പോലെ രുചികരമാണ്.
    താങ്കള്് പറയുന്ന ബ്ലോഗ് ഞാന്്ം വായിച്ചു എന്നല്ലാതെ
    കമന്റിയില്ല.കമന്റാന്് അതില്്ി ഒന്നുമില്ല.എന്നാല്്വ അതു കവിത എന്നു വിളിക്കാനും ഞാന്്
    ഇഷ്ടപ്പെടുന്നില്ല.എന്നാല്് ഇനി മേലാല്്ന ഇത്തരം ബ്ലോഗ് നിര്മ്മിക്കരുത് എന്ന് പറയാനുള്ള
    അവിവേഗം ഞാന്് കാണിക്കുന്നില്ല.

    ഒരാളിന്റെ എഴുത്തിനെ വസ്തുനിഷ്ടമായി വിലയിരുത്തുക എന്നതും ശ്രമകരമായ ജോലിയാണ്.
    അത്തരം വിമര്്ശ നങ്ങള്്ാ ഇഷ്ടപ്പെടുന്ന വ്യക്തി എന്ന നിലയില്്ാ താങ്കളുടെ ഇത്തരം
    നിരീക്ഷണങ്ങള്് തുടരട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  4. പ്രിയ മഹർഷീ,
    തെറ്റിദ്ധരിക്കരുത്; ‘മേലാലിത്തരം ബ്ലോഗ് നിർമ്മിക്കരുത്’ എന്നു ഞാൻ പറഞ്ഞിട്ടില്ല. സത്യത്തിൽ, +ve ആയ ഒരു പ്രോത്സാഹനം മാത്രമാണു ഞാൻ നൽകിയത്. ‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്നു പറഞ്ഞതു പോളെ ഒരു ‘കണ്ണാടി’യാവുകയായിരുന്നു ഞാൻ!

    ReplyDelete
  5. അനോണി പറഞ്ഞത് കാര്യമാണ്. "പട്ടി സര്‍വ്വേക്കല്ലില്‍ മൂത്രമൊഴിക്കുന്നത് പോലെ കാണുന്ന പോസ്റ്റിലെല്ലാം നല്ലതോ ചീത്തയോ എന്നൊന്നും നോക്കതെ കമന്റിടുന്ന ജിഷാദ് ക്രോണിക്കിനെ പോലുള്ള ചിലരുണ്ട്" എന്ന തു വാസ്തവം. അയാള്‍ എല്ലായിടത്തും കയറി കിടിലന്‍ സൂപ്പര്‍ ഭയങ്കരം എന്നൊക്കെ തട്ടിവിടും. അതുകൊണ്ട് അയാളുടെ ഒരു ചവര് പോസ്റ്റില്‍ നൂറിലേറെ കമന്റു കിട്ടി. ആദ്യരാത്രി അയ്യാള്‍ ബെട്ശീറ്റ്‌ കീരിയത്രേ.ഇത്തരം തറ പോസ്റ്റുകളില്‍ കമന്റിടുക വഴി ബ്ലോഗര്‍മാര്‍ തങ്ങളുടെ കൂതരത്തരം പ്രകടമാക്കി സ്വയം നാരിയിരിക്കുന്നു. ഇത്തരം കൂതറ ബ്ലോഗര്‍മാരെ കരുതിയിരിക്കണം.

    ReplyDelete
  6. സര്‍

    കമന്റു ഞാന്‍ വായിച്ചു .

    ഹൃദയത്തില്‍ തട്ടി ഞാന്‍ പറയട്ടെ , ഈ കമന്റിനു ഒരുപാടു നന്ദി .



    എത്രയും രൂക്ഷമായ പോസ്റ്റ്‌ ഞാന്‍ ഇതു വരെ വായിച്ചിട്ടില്ല .

    ആദ്യം വിഷമം തോന്നി . പക്ഷെ ഇപ്പോള്‍ ഇല്ല.

    കാരണം ഞാന്‍ തിരിച്ചറിയുന്നു ;എന്‍റെ അറിവില്ലായ്മയെ .



    ഒരു പക്ഷെ എന്‍റെ ജീവിതത്തിലെ വഴിത്തിരിവാകും ഈ പോസ്റ്റ്‌ .

    ഒന്നിനോടും ഗൌരവം കാണിക്കാത്ത ഞാന്‍ ആദ്യമായി ഗൌരവത്തോടെ ചിന്തിച്ചു തുടങ്ങുന്നു ...



    നഷ്ട്ടപെട്ട നീലാംബരി എന്ന പേര് യാദ്ര്ചികമായ് വന്നു ചേര്‍ന്നതാണ് .

    പക്ഷെ ആ തെറ്റും ഞാന്‍ തിരുത്തുന്നു.

    എനിക്കതിനു കുറച്ചു സമയം തരണം .



    ഒരിക്കല്‍ കൂടി കമന്റിനു നന്ദി ...



    ഈ കനന്റോട് കൂടി എന്‍റെ ബ്ലോഗ്‌ ഞാന്‍ അവസാനിപ്പിക്കുകയോന്നുമില്ല . ഞാന്‍ ഇനിയും എഴുതും; പ്രതികരണങ്ങള്‍ സ്വീകരിച്ചു കൊണ്ട്...



    ഒരു അപേക്ഷ കൂടി :

    എന്‍റെ ബ്ലോഗ്‌ മുഴുവന്‍ വായിച്ചു കഴിഞ്ഞു എനിക്ക് കമന്ടയക്കണം .

    തിരുത്തപ്പെടാനുള്ള എന്‍റെ ആഗ്രഹാമാനിത് ...



    നന്ദി ... നന്ദി ... നന്ദി ...

    ReplyDelete
  7. നിനക്കൊന്നും വേറെ പണി ഇല്ലെടാ നാറി, അഭിപ്രായം പറയാന്‍ നിനക്ക് അവകാശം ഉണ്ടെങ്കില്‍ ആദ്യം നീ ഒരു പോസ്റ്റ്‌ എഴുതി അത് പോസ്റ്റ്‌ ചെയ്യ് എന്നിട്ട് നീ മറ്റുള്ളവരെ കുറ്റം പറയ്, പിന്നെ ഒരാളുടെ ബ്ലോഗില്‍ എന്ത് എഴുതണം എന്നത് അയാളുടെ ഇഷ്ടം ആണ്. മറ്റുള്ളവരെ ത്രിപ്തിപെടുത്താന്‍ അല്ല ആരും ബ്ലോഗ്‌ ചെയ്യുനത്.

    പിന്നെ ഇങ്ങനെ തന്തയില്ലാത്തരം ( അനോണി ) കാണിക്കാതെ ഒറിജിനല്‍ പേരും മറ്റും കൊടുത്തു വിമര്‍ശിക്കാന്‍ ഇരിക്ക് നീ ആദ്യം.
    ഇതൊന്നും പറയാന്‍ ഞാന്‍ ആരും അല്ല , എന്നാലും ഇവിടെ വന്നതുകൊണ്ട് നിന്റെ പോസ്റ്റ്‌ കണ്ട് പറഞ്ഞതാ.ഈ സമയം നീ ഇരുന്നു ഒരു പോസ്റ്റ്‌ ഇടാന്‍ നോക്കു.മാത്രം അല്ല വീട്ടില്‍ പോയി അമ്മയോട് ചോതിക്കൂ നിന്റെ അച്ഛന്റെ പേരും അദ്ദ്രെസും എനിട്ട്‌ ഒറിജിനല്‍ പേര് വെച്ച് നീ ബ്ലോഗ്‌ ചെയ്യ്. ഓക്കേ.

    ReplyDelete
  8. ഹായ് ചുള്ളന്‍...
    ഉപമ കലക്കി...

    പിന്നെ ഞാന്‍ വായിച്ചു നോക്കിയാണ് കമെന്റ് ചെയ്യുന്നത്. ചെയ്യുമ്പോള്‍ ഒരിക്കലും ഒരു നെഗറ്റീവ് കമെന്റ് കൊടുക്കാന്‍ എനിക്ക് ഇഷ്ടം ഇല്ല അതുകൊണ്ട് തന്നെ പോസിറ്റീവ് കമെന്റ് കൊടുക്കുന്നു, അത് കാണുമ്പോള്‍ എഴുത്തുന്ന ആളിന് ഒരു പോസിറ്റീവ് എനര്‍ജി കിട്ടുന്നു. അത് അയാളുടെ വളര്‍ച്ചക്കും പുതിയ പോസ്റ്റിനും വഴിയൊരുക്കുന്നു.എഴുത്തിനു വിശദീകരണം കൊടുക്കാന്‍ ഞാന്‍ ആരും അല്ല ചുമ്മാ നേരം പോക്കിന് ഇരിക്കുന്ന ഒരാള്‍. സാഹിത്യവാസനയോ ബുദ്ധിജീവിയോ അല്ല ഞാന്‍ ജോലി ഭാരത്തിനിടയില്‍ കിട്ടുന്ന സമയത്ത് എഴുതുന്ന മണ്ടത്തരങ്ങള്‍... പിന്നെ എല്ലാവര്‍ക്കും പുലികള്‍ ആകാന്‍ കഴിയില്ലല്ലോ ?എന്ന് കരുതി ഏത് നിര്‍ത്താനും വയ്യ. ഇങ്ങനെ എല്ലാം ജീവിച്ചു പൊയ്കോട്ടേ മാഷേ... ithu oru positive energy ayi edukku...ok bye..
    if u hve any problem with above matter please feel free contact to me. ok cu dear...

    kandille ippol thanne ethra vrithiketta coments varunnu.. apol cu later. think and do....

    ReplyDelete
  9. കമന്റുകൾക്കു നന്ദി.
    @ അനോണി 2
    ശ്രീമാൻ ക്രോണിക്കിന്റെ പോസ്റ്റ് ഞാൻ വായിച്ചിട്ടില്ല. (പക്ഷേ, അദ്ദേഹത്തെ ഇങ്ങോട്ടു ക്ഷണിച്ചു.) കുറഞ്ഞ പക്ഷം മൂപ്പർ എല്ലാ ബ്ലോഗിലും എത്താനെങ്കിലും ശ്രമിക്കുന്നുണ്ടല്ലോ എന്നങ്ങ് ആശ്വസിക്കാൻ ശ്രമിക്കാം.

    @ ഏകാന്തതയുടെ കാമുകി
    കമന്റിലും പ്രതികരണങ്ങളിലും ഞാൻ മുമ്പു സൂചിപ്പിച്ചതു പോലെ, വ്യാജ പ്രശംസയുടെ പളപളപ്പില്ലാ‍ത്ത , ആത്മാർത്ഥതയുടെ മൺ‌മണമുള്ള വാക്കുകളാണ് ഞാൻ നിങ്ങൾക്കെഴുതിയത്.
    എന്റെ കമന്റോടു കൂടി അവസാനിക്കുന്നതല്ല നിങ്ങളുടെ ഉള്ളിലെ പ്രതിഭാവിലാസം എന്നു മനസ്സിലാക്കാനായതു കൊണ്ടാണ് , സ്വയം തിരിച്ചറിയാനാവശ്യപ്പെട്ട് ആ കമന്റെഴുതിയത്. കാട്ടുചോലയിൽ മുഖം നോക്കി , ഉടലിന്റെ കരുത്തു തിരിച്ചറിഞ്ഞ കുതിരക്കുട്ടിയെപ്പോലെ , കുതിക്കുക…. ആശംസകൾ!

    ReplyDelete
  10. കമന്റുകൾക്കു നന്ദി.

    @ അനോണി 3
    അനോണികളുടെ വരവ് എന്നെ ആനന്ദിപ്പിക്കുന്നു. എന്റെ ദുർബ്ബലമായ എഴുത്ത് എവിടെയൊക്കെയോ തറയ്ക്കുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു.

    മാഷേ, ‘ഒരാളുടെ ബ്ലോഗിൽ എന്തെഴുതണമെന്നത് അയാളുടെ ഇഷ്ടമാണ്’. സമ്മതിച്ചു. അതു വായിച്ചിട്ട്, പുകഴ്ത്തുന്നവർ മാത്രം കമന്റിയാൽ മതി എന്ന് ‘ജയകൃഷ്ണൻ കാവാലം’ പോലും പറഞ്ഞിട്ടില്ല. പിന്നെ നമ്മളെന്തിനാണങ്ങനെ നിർബന്ധം പിടിക്കുന്നത്? (ഞാൻ താങ്കളുടെ ബ്ലോഗിൽക്കയറി കമന്റിയിട്ടുമില്ല.) എന്റെ അഭിപ്രായങ്ങൾ തികച്ചും മാന്യമായ ഭാഷയിൽത്തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്. താങ്കളുടെ കമന്റിനു തൊട്ടുമുന്നിൽ , ഞാൻ ലക്ഷ്യം വച്ച എഴുത്തുകാരിയുടെ മറുപടിയുമുണ്ട്.
    ഞാൻ താങ്കൾക്കു നൽകേണ്ട മറുപടി , താങ്കളുടെ കമന്റിന്റെ രണ്ടാം പാരഗ്രാഫായി താങ്കൾ തന്നെ എഴുതിയിട്ടുള്ളതിനാൽ ഞാൻ ദീർഘിപ്പിക്കുന്നില്ല : നന്ദി.

    @ ജിഷാദ് ക്രോണിക്
    വന്നതിനും വായിച്ചതിനും കമന്റിയതിനും നന്ദി.

    ReplyDelete
  11. സംഗതികളൊക്കെ കൊള്ളാം .പക്ഷെ പ്രതികരാ,
    സത്യത്തില്‍ താങ്കളുടെ പ്രശ്നം എന്താണ്?
    എഴുത്ത് ആത്മപ്രകാശനമാണ്. അതില്‍ ചിലപ്പോള്‍ കവിതയുണ്ടാകാം.
    ചിലപ്പോള്‍ ഇല്ലാതിരിക്കാം. കവിത്വമുള്ളവര്‍ മാത്രം ആത്മപ്രകാശനം നടത്തിയാല്‍ മതിയെന്നാണോ?
    ഈ ലോകത്ത്തുള്ളവര്‍ മുഴുവന്‍ സാഹിത്യം എഴുതണം എന്ന് പ്രതികാരന്‍ വാശി പിടിച്ചിട്ട് എന്താ കാര്യം?
    ഓരോരുത്തരും മനസ്സില്‍ തോന്നുന്നത് എഴുതട്ടെ
    കവിതമില്ലത്തവര്‍ വര്‍ഷങ്ങളോളം വരികള്‍ മനസ്സിലിട്ട് പാകപ്പെടുതിയാലും അവ അമൂര്‍ത്തങ്ങളായ കവിതകള്‍ ആകണമെന്നില്ല.
    ആ നിലക്ക് കവിത വരാത്തവര്‍ എഴുതാനേ പാടില്ല എന്ന് പറയുന്നത് കവിത്വമില്ലാതവരോട് ചെയ്യുന്ന മനുഷ്യാവകാശ ലന്ഘ്ന മാണ്.
    പ്രതികാരന്‍ പറഞ്ഞ ഒരു കാര്യം സത്യമാണ്
    ഒരു എഡിറ്റര്‍ ഉള്ള മാധ്യമത്തില്‍ ഈ ഭൂലോക കവിതകള്‍ പലതും വെളിച്ചം കാണില്ല .അവിടെയാണ് ബ്ലോഗിങ്ങ് ഒരു അനുഗ്രഹമാകുന്നത്. അത് എഴുത്തിനെ ഇഷ്ടപ്പെടുന്നവര്‍ ഉപയോഗപ്പെടുതിക്കോട്ടേ
    ലോകതുള്ളവര്‍ എഴുതുന്നതെല്ലാം സാഹിത്യം ആയിരിക്കണം എന്ന് ശഠിക്കുന്നതിനെകാള്‍ നല്ലത് സാഹിത്യം മാത്രമേ ഞാന്‍ വായിക്കു എന്ന് സ്വയം നന്നകുന്നതാണ്

    ReplyDelete
  12. പെണ്ണുങ്ങള്‍ക് മാത്രം കമെന്റ് കൊടുക്കുന്നവരാണ്‌ താഴെ കൊടുക്കുന്നവര്‍ ഈ മൂരാച്ചികള്‍ തുലയട്ടെ.

    1 . രാജേഷ് ചിത്തിര
    2 . രവി
    3 . സോണ ജി

    ഇനിയും ഉണ്ട് ഒരുപാട് ഇവരെയെല്ലാം തിരിച്ചറിയുക.

    ReplyDelete
  13. ജയകൃഷ്ണന്‍ കാവാലം വളരെ നല്ല കവിതകള്‍ എഴുതുന്ന ഒരു വ്യക്തിയാണ്...

    അദ്ദേഹത്തിന്റെ ബ്ലോഗ്‌ വായിച്ചിട്ടുള്ള ആര്‍ക്കും അത് മനസിലാക്കാം...

    അത് പോലെ ഒരു കവിതയെഴുതിയ ശേഷം താങ്കള്‍ അഭിപ്രായം പറയു...

    തീര്‍ച്ചയായും അപ്പോള്‍ അന്ഗീകരിക്കാം താങ്കളെ...

    ReplyDelete
  14. ശ്രീമാൻ ജകൃ കാവാലം ( അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാൻ മുൻ‌കൂർ അനുവാദം വേണമെന്നതിനാൽ ചുരുക്കപ്പേരുപയോഗിക്കുന്നു!)നല്ല കവിയല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. കാരണം ഞാൻ വായിച്ചില്ല. വായിച്ചു മനസ്സിലാക്കിയ താങ്കളുടെ പേര് എന്തേ മറച്ചു വയ്ക്കുന്നു? അതു പോലൊരു കവിതയെഴുതിക്കഴിഞ്ഞ് ഞാനെങ്ങനെ താങ്കളെയറിയിക്കും??!

    ReplyDelete
  15. പ്രതികരണനെ അടുത്തറിയാൻ കഴിഞ്ഞത് ശ്രീ ഉമേഷിന്റെ പോസ്റ്റിനുള്ള മറുപടി വായിച്ചതിൽ നിന്നാണു. ഞാനവിടെയും എന്റെ ബ്ലോഗിലേക്കു കൂടിയൊന്നു വന്ന് ഒരു വിലയിരുത്തൽ നടത്തണമെന്ന് അപേക്ഷിച്ചിരുന്നു.
    ഇവിടെ വീണ്ടും അതാവർത്തിക്കുന്നു.
    വായന ഒരു പോസ്റ്റിൽ മാത്രമൊതുക്കരുതെന്നപേക്ഷ.
    പിന്നെ പ്രതികരണം മാത്രമാവാതെ അറിവുള്ള വിഷയത്തെപ്പറ്റി (ഉദാ: വൃത്തം) പോസ്റ്റുകളും പ്രതീക്ഷിക്കുന്നു.

    ReplyDelete
  16. ശ്രീ ശ്രീ പ്രതികരണോ ....സ്വന്തം പേരില്‍ ബ്ലോഗ്‌ തുടങ്ങാന്‍ ധൈര്യം കാട്ടാത്ത താങ്കള്‍ക്കു എന്റെ പേരും അഡ്രസ്സും പറഞ്ഞു തന്നിട്ടും എന്തു കാര്യം?

    ReplyDelete
  17. സന്തോഷം അനോണീ!
    ഒന്നുമല്ലെങ്കിലും തോന്നുമ്പഴൊക്കെ വന്നു ചെവിക്കു പിടിക്കാൻ ഈ ബ്ലോഗെങ്കിലുമുണ്ടല്ലോ? അതിലെന്റെ നിലപാടുകളുമുണ്ട്. വീണ്ടും വരിക.
    മറുപടിക്കായി വീണ്ടും വന്നു നോക്കിയതിൽ പെരുത്ത സന്തോഷം. “ഒന്നല്ലി നാമയി സഹോദരരല്ലി പൂവേ....?”

    ReplyDelete