കേരളത്തിന്റെ പൊതുവികാരമായി മുല്ലപ്പെരിയാര്‍ വളരുകയാണ്. അരനൂറ്റാണ്ട് മുന്നേ കാലഹരണപ്പെട്ട ഒരു അണക്കെട്ടിനു മുന്നില്‍ ഭയന്നു ജീവിക്കേണ്ടി വരുന്ന ഒരു ജനതയ്ക്ക് മുഴുവന്‍ കേരളത്തിന്റെയും പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ, ആബാലവൃദ്ധം മനുഷ്യര്‍ -അതെ മനുഷ്യര്‍- സമരവേദിയിലേക്കു പ്രവഹിക്കുകയാണ്. ഇതുവരെ മിണ്ടാതിരുന്ന പാര്‍ട്ടികള് പോലും ജനവികാരത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതിരിക്കാന്‍ അനക്കം വച്ചുതുടങ്ങി.
അണപൊട്ടുന്ന വെള്ളം വെറുമൊരു വെള്ളപ്പൊക്കമല്ല സൃഷ്ടിക്കുന്നത്. ഉരുള്‍പൊട്ടലുകളിലെപ്പോലെ, മലകളെ തകര്‍ത്തെറിഞ്ഞ്, മണ്ണും പാറകളും ചെളിയുമായി പാഞ്ഞ് വന്ന് പ്രദേശങ്ങളെ മുഴുവന്‍ വീണ്ടെടുക്കാനാവാത്ത വിധം മൂടിക്കളയും. ഇതറിയാവുന്നതിനാലാണ് മറ്റു പ്രദേശങ്ങളിലുള്ളവരേക്കാള് ഹൈറേഞ്ചുകാര്‍ക്ക് ഭീതി നിറയുന്നത്.
ഉറക്കം വരാതെ, ആസന്നദുരന്തത്തിനു മുന്നില്‍ക്കഴിയുന്ന പ്രദേശവാസികളെ ആശ്വസിപ്പിക്കുന്ന എല്ലാവരുടെയും നിലപാടുകള്‍ തീര്‍ച്ചയായും പ്രശംസനീയം തന്നെ. എങ്കിലും, തിരുവനന്തപുരത്തും ചാനല്‍സ്റ്റുഡിയോകളിലും എറണാകുളത്തും ഒക്കെ നിന്ന് വാചകമഠിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഡല്‍ഹിയിലിരുന്ന് 'ഇടപെടാന്‍ തയ്യാറെടുക്കാന്‍'ഒട്ടുമേ ബുദ്ധിമുട്ടില്ല.
യഥാര്‍ത്ഥത്തില്‍ ഇവര്‍ക്കൊക്കെ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, ഒരു ദിവസമെങ്കിലും ഇവര്‍ വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ക്യാംപു ചെയ്യട്ടെ. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരെ ആശ്വസിപ്പിക്കട്ടെ.
'ആശങ്ക വേണ്ട' എന്ന് ദൂരെ നിന്ന് പറയുന്നവര്‍ക്ക് ധൈര്യമുണ്ടോ, മുല്ലപ്പെരിയാറ്റില്‍ വരാന്‍??
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നത് മാധ്യമങ്ങളും രാഷ്ട്രീയക്കാരും കൂടി ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന താത്പര്യമാണ്.(വെറുതെയാണോ പി ജെ ജോസഫും മറ്റും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്? ഡാം പണിയില്‍ മറിയുന്ന കോടികളെപ്പറ്റിയോര്‍ത്താല്‍ വായില്‍ വെള്ളമൂറാത്ത മന്ത്രിമാരോ രാഷ്ട്രീയക്കാരോ ഉണ്ടാകുമോ?) മാധ്യമങ്ങളുടെ പ്രചണ്ഡപ്രചാരണത്തിന്‍റെ ഫലമായാണ് ഈ വിഷയത്തില്‍ നടക്കുന്ന സംവാദങ്ങളില്‍ 99 ശതമാനം പേരും പുതിയ ഡാമിനായി സമ്മതം മൂളുന്നത്. ഭൂകമ്പമേഖലയായ അവിടെ ഇപ്പോളുള്ളതിനേക്കാള്‍ കൂടുതല്‍ കപ്പാസിറ്റിയുള്ള പുതിയ ഡാം പണിയണമെന്ന ആവശ്യം ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നത്? തീര്‍ച്ചയായും അവിടത്തെ ജനങ്ങളുടെയല്ല. തമിഴ്നാടുമായുള്ള കരാറാണോ ജനങ്ങളുടെ ജീവനാണോ സര്‍ക്കാരിനു(കോടതിക്കും) മുന്‍ഗണനാ വിഷയമാകേണ്ടത്? ഇപ്പോള്‍ ഇത്ര അപകടാവസ്ഥയുണ്ടെന്നു പറയുമ്പോള്‍പ്പോലും വള്ളക്കടവിലോ വണ്ടിപ്പെരിയാറ്റിലോ ചപ്പാത്തിലോ ഉള്ളവരെപ്പോലും മാറ്റിപ്പാര്‍പ്പിക്കാതെ എന്ത് അപകടനിവാരണ പരിപാടിയാണു സര്‍ക്കാര്‍ ചെയ്യുന്നത്? ഇനി ഡാം കെട്ടുകയാണെന്നുവന്നാലും അതു തീരാനായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും വേണ്ടിവരും. അതുവരെ അവിടെയുള്ളവരുടെ സുരക്ഷ ആരു് ഉറപ്പാക്കും ?
ReplyDeleteഭൂകമ്പമേഖലയിലെ പുതിയ ഡാം എന്നത് പുതിയ ദുരന്തം തന്നെയാണ്. തീര്‍ച്ചയായും രാഷ്ട്രീയക്കാര്‍ക്ക് പുതിയ ഡാം ഒരു പ്രലോഭനമാണ്. ഡാം പണിയുടെ കരാര്‍ മാത്രമല്ല, പുതിയ ഡാം മേഖലയിലെ കാടുകളില്‍ നിന്ന് ഔദ്യോഗികമായി മുറിക്കുന്ന മരങ്ങള്‍ക്കൊപ്പം കട്ടുകടത്താവുന്ന മരവും വനസമ്പത്തും അവരെ പ്രലോഭിപ്പിക്കുന്നുണ്ട്.
ReplyDeleteദുരന്തനിവാരണത്തിനായി കുറേ റവന്യൂ ഉദ്യോഗസ്ഥരെയും പോലീസുകാരെയും അങ്ങോട്ടുവിട്ടാല്‍ എന്തു പ്രയോജനം? പൊട്ടിയാല്‍ അവരും പെട്ടു. അത്രതന്നെ!!
ചില കാര്യങ്ങള്‍ :
ReplyDelete1 . ഈ ഡാമിന് ശേഷം മറ്റൊരു ഡാം (തടയയണ കൂടി എത്രയും വേഗം നിര്‍മ്മിക്കണം (ഈ ഡാം നിലനിര്‍ത്തിക്കൊണ്ട് തന്നെ ) .അതിനു ആരോടും ചോദിക്കേണ്ട കാര്യമില്ല.
2 . ഈ ഡാം കാലപ്പഴക്കം എത്തിയത് കൊണ്ട് എത്രയും വേഗം പൊളിച്ചു കളയണം .. കാലപ്പഴക്കം വന്ന ബസുകള്‍ കുറെ ക്കാലം കൂടി ഓടും എന്നത് കൊണ്ട് മാത്രം അവ റോഡില്‍ ഇറക്കാന്‍ പാടില്ലല്ലോ അത് പോലെ
3 . ഈ ഡാമിനെ പറ്റി പ്രചരിപ്പിക്കുന്ന അതിശയോക്തിപരമായ പ്രചാരങ്ങള്‍ അവസാനിപ്പിക്കണം . ഡാം പൊടിയാല്‍ തന്നെ പുട്ടുന്ന ഭാഗത്തിന് മേലെ ഉള്ള ഘാന അടി വെള്ളമാണ് താഴോട്ടോഴുക , ബാക്കിയുള്ള വെള്ളം അവിടെ തന്നെ നില്‍ക്കും . മുല്ല പ്പെരിയന്‍ ഡാമിന്റെ ഏറ്റവും താഴെ ഉള്ള വീതി 43 മീറ്റര്‍ ആണ് എന്ന് ഓര്‍ക്കുക .. അതൊന്നും പൂര്‍ണമായി പൊളിഞ്ഞു പോകാന്‍ പൌകുന്നില്ല . സാധാരണ ഗതിയില്‍ തകരുന്നത് ഏറ്റവും മേലെ ഉള്ള വീതി കുറഞ്ഞ ഭാഗം ആയിരിക്കും അതിനു മേലെ ഉള്ള വെള്ളം എത്ര ഖന അടി ഉണ്ടോ അത്ര മാത്രമേ പുറത്തേക്കൊഴുകി ഇടുക്കി ഡാമില്‍ വന്നു ചേരൂ .
മാത്രവുമല്ല , ഡാം പൊട്ടിക്കഴിഞ്ഞാല്‍ ഈ വെള്ളം ( പൊട്ടുന്നതിനു മേലെ നിരപ്പില്‍ ഉള്ളത് ) ഒറ്റയടിക്ക് ഒഴുകി ഇടുക്കി ഡാമില്‍ ഇതും എന്നത് ശരിയല്ല . അത് കൊണ്ട് ഒറ്റയടിക്ക് ഇടുക്കി ഡാമിന് ഇത്ര കണ്ടു വെള്ളത്തിന്റെ തള്ളല്‍ അനുഭവപ്പെടുകയും ഇല്ല .
ഇങ്ങനെ ഒക്കെ ആണെങ്കിലും , കാലപ്പപഴക്കം വന്ന ഒരു ഡാം നില നിര്‍ത്തുന്നത് , ശാസ്ത്രതോടും സമൂഹത്തോടും ഉള്ള നന്ദികേടാണ് . അത് എത്രയും പെട്ടെന്ന് പുതുക്കി പണിയുക .ഒരാള്‍ പോലും അത് മൂലം മരണപ്പെട്ടു കൂടാ .ശാസ്ത്രവും സാങ്കേതിക വിദ്യയുഉം വേണ്ടിടത്ത് വേണ്ട രീതിയില്‍ ഉപയോഗിക്കതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ് .
Dear Vasu,
ReplyDeleteസാധാരണ ഗതിയില്‍ തകരുന്നത് ഏറ്റവും മേലെ ഉള്ള വീതി കുറഞ്ഞ ഭാഗം ആയിരിക്കും
There is no surety that dam will break only at the top level. Dam break where it has least strength, or at the location of center of gravity ( 1/3rd height from bottom)
Angineyanenkil, causality thangal predict cheyyunnathayirikkilaa
cheത്തുവാസൂ,
ReplyDelete1)പുതിയ ഡാം തീരുമാനിക്കേണ്ടത് കേരളം തന്നെ.
2)കാലപ്പഴക്കം മതിയായ കാരണം തന്നെ.
3)നിര്‍മ്മാണവസ്തുക്കള്‍ പഴകിയതിനാല്‍,മേല്‍ഭാഗം പൊട്ടി വെള്ളമൊഴുകും എന്നതല്ല മുല്ലപ്പെരിയാറിന്റെ ദുരന്തം.
സുര്‍ക്കി അലിഞ്ഞു തീരുന്നതിനാല്‍ അടിത്തട്ടില്‍ വിള്ളലുകളുണ്ട്. അടിത്തട്ട് തകര്‍ന്നിരിക്കുന്നതിനാല്‍, മേഖലയില്‍ ഒരു ഭൂകമ്പമുണ്ടായാല്‍ ചീട്ടുകൊട്ടാരം പോലെ ഡാം തരിപ്പണമാകും.
അപ്പോള്‍ വെള്ളം 'ലീക്കാ'യി ഒഴുകിവരുകയായിരിക്കില്ല. ഷട്ടര്‍ തുറക്കുമ്പോള്‍ വെള്ളം ഒഴുകുന്നതു പോലെയുമായിരിക്കില്ല. അതറിയണമെങ്കില്‍ ഹൈറേഞ്ചിലെ ഉരുള്‍പൊട്ടല്‍ മേഖലകള്‍ സന്ദര്‍ശിക്കണം.
മലയിടിച്ചിലും ഉരുള്‍പൊട്ടലും അനുഭവിക്കുന്ന ഹൈറേഞ്ചുകാര്‍ക്ക് ഇതൊന്നും ഒട്ടും അതിശയോക്തിപ്രചരണങ്ങള്‍ അല്ല സാര്‍.....
വായനയ്ക്കു നന്ദി, അനോണീ...