പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ (2011 ഫെ.20-26, ലക്കം 50) പ്രസിദ്ധ എഴുത്തുകാരൻ ശ്രീ എൻ. എസ്. മാധവനുമായി ശ്രീ എ.കെ. അബ്ദുൽ ഹക്കിം നടത്തിയ ഇന്റർവ്യൂ പ്രസിദ്ധീകരിച്ചിരിക്കുന്നു. ‘ഇ-വായന’യെക്കുറിച്ച് ഹക്കിം ഉന്നയിച്ച ചോദ്യത്തിനു എൻ.എസ്. മാധവൻ ഇങ്ങനെ മറുപടി പറഞ്ഞിരിക്കുന്നു:
“ടെക്നോളജിയുമായി വലിയ ബന്ധമുള്ള സംഗതിയല്ല സാഹിത്യം. ആദ്യമൊക്കെ ഞാനും അങ്ങനെയൊക്കെ കരുതിയിരുന്നതെങ്കിലും ഇപ്പോഴെനിക്ക് തോന്നുന്നത് ഇതിലൊന്നും വലിയ കാര്യമില്ലെന്നാണ്. ബ്ലോഗ് ഏതാണ്ട് ഇല്ലാതായി കഴിഞ്ഞില്ലേ? ബ്ലോഗിനെന്തെങ്കിലും പ്രാധാന്യം കൊടുക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പു മാത്രമാണ്. വംശനാശം വന്നുകൊണ്ടിരിക്കുന്ന മാധ്യമമാണ് ബ്ലോഗ്.”
“സെൽഫ് പബ്ലിഷിങ് സാധ്യമായി എന്നത് ശരിയാണെങ്കിലും സ്വീകരിക്കാനാളുണ്ടോ എന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്.”
--- പ്രിയ ബ്ലോഗർമാരേ, എന്നെസ് മാധവന്റെ അഭിപ്രായം അസംബന്ധമെന്നു പറഞ്ഞു തള്ളിക്കളയാൻ കഴിയുമോ? മീറ്റും ഈറ്റും ഒക്കെയായി നാം പാഞ്ഞു നടക്കുമ്പോൾ ഈ അഭിപ്രായങ്ങൾ കേട്ടില്ലെന്നു നടിക്കാനാവുമോ? നാം ഒന്നു തിരിഞ്ഞു നോക്കേണ്ടേ?
പ്രസാധകന്റെ കാരുണ്യവും അടുപ്പവും കൊണ്ട് വളർന്നു വന്ന “എഴുത്തു” കാരിൽ ഇന്നുടലെടുത്ത ഒരു ഭയത്തിന്റെ നേർക്കാഴ്ച്ചയാണ് ഇദ്ദേഹത്തിന്റെ വാക്കുകളിലുള്ളത്.
ReplyDeleteവളർന്നു വരുന്ന, ബാല്യം പോലും പിന്നിടാത്ത ഈ ശാഖയെ “വംശനാശം” വന്നുകൊണ്ടിരിക്കുന്നെന്നു പറയുന്ന ഇദ്ദേഹം ഈ നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന ആളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇദ്ദേഹം മാതൃഭൂമിയൊഴിച്ച് മറ്റു മാധ്യമങ്ങളൊന്നും വായിക്കാറില്ലെന്ന് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നു തന്നെ നമുക്ക് കാണാവുന്നതാണ്.
ഇദ്ദേഹത്തെ വിശ്വാസം രക്ഷിക്കുമോ ? കാലം തെളിയിക്കട്ടെ.
അതന്നെ.കലവല്ലഭന്‍ പറഞ്ഞത് തന്നെ. ഇവര്‍ക്കൊക്കെ പേടിയാണു. തങ്ങളുടെ സ്ഥാനം പോകുമോ എന്ന ഭയം. നേരത്തെ എച്ചിക്കാനം,ദേ ഇപ്പൊ മാധവന്‍. ഹിഗ്വിറ്റക്കും തിരുത്തിനും ലന്തന്‍ ബത്തേരിയിലെ ലുത്തിനിയക്കും ശേഷം ഒന്നും കാര്യമാായ് എഴുതാനാവാത്തതിന്റെ ചൊരുക്ക്. ഇവരൊക്കെ കിണറ്റിലെ തവളകളെ പോലെ പുറത്തേക്കിറങ്ങില്ല. കിണറാണു ലോകം എന്ന തത്വം. എന്താക്കാനാ...?
ReplyDeleteപതിനഞ്ചു ലക്ഷത്തോളം ഹിറ്റുകളുള്ള പ്രശസ്തയായ ബ്ലോഗെഴുത്തുകാരിയായ മകള്‍ മീനാക്ഷിയെപ്പറ്റി അഭിമാനപൂര്‍വ്വം പറയുന്നുമുണ്ട് അദ്ദേഹം തൊട്ടു പിറകെ..
ReplyDelete>>>ടെക്നോളജിയുമായി വലിയ ബന്ധമുള്ള സംഗതിയല്ല സാഹിത്യം<<<
ReplyDeleteഅച്ചടി ഒരു ടെക്നോളജി അല്ലേ???
ഇനി നാളെ മുതല്‍ കൈപടയിലെ പുസ്തകങ്ങള്‍ ഇറങ്ങുമോ?
അപ്പോ.... പേന മഷി പേപ്പര്‍ ഇവ ഒനും ടെക്നോളജി അല്ലെന്നുണ്ടോ?
>>ബ്ലോഗ് ഏതാണ്ട് ഇല്ലാതായി കഴിഞ്ഞില്ലേ<<
ഒത്തിരി ചിരിപ്പിച്ചു.
അപ്പോ മാതൃഭൂമി വഴി മാത്രേ ബ്ലോഗിനെ അറിയൂ അല്ലേ..
കഷ്ട്ടം.
കണ്ണ് പൊട്ടന്‍ ആനയെ കാണുന്നതു പോലെ എന്തും പറയാലൊ അല്ലേ
ഇതേ എന്‍ എസ മാധവന്‍ പറഞ്ഞ വാക്കുകള്‍ 2009ഇല്‍ മറ്റൊരു ബ്ലോഗില്‍ വന്നത് താഴെ ചേര്‍ക്കുന്നു
ReplyDeletehttp://matsyagandhi.blogspot.com/
* ബ്‌ളോഗ് സാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു.
അതിശക്തമായ ഒരു വായനാമേഖലയായി ബ്‌ളോഗുകള്‍ വളര്‍ന്നുവരികയല്ലേ?
എന്ന ചോദ്യത്തിന് മറുപടിയായി എന്‍.എസ്.മാധവന്‍ പറയുന്നു:
* ബ്‌ളോഗ് സാഹിത്യത്തെ എങ്ങനെ വിലയിരുത്തുന്നു.
അതിശക്തമായ ഒരു വായനാമേഖലയായി ബ്‌ളോഗുകള്‍ വളര്‍ന്നുവരികയല്ലേ?
എന്ന ചോദ്യത്തിന് മറുപടിയായി എന്‍.എസ്.മാധവന്‍ പറയുന്നു:
ഉത്തരം: ശബ്ദം ഇല്ലാത്ത അവള്‍ക്ക് (അവനും) തൊണ്ട കീറി കിട്ടിയതാണു ബ്ലോഗ്. ചരിത്രപരമായി ബ്ലോഗ് മലയാളത്തില്‍ വന്നേ പറ്റൂ. 1990കളിലും 2000കളിലും കേരളത്തിലെ സാഹിത്യം പുനരുത്പാദിപ്പിക്കുന്ന വാരികകളും മാസികകളും നടത്തിയിരുന്നതു ദുര്‍ബലരായ പത്രാധിപന്മാരോ പത്രംഉടമസ്ഥരോ ആയിരുന്നു. അതുകൊണ്ട് ഈ പ്രസിദ്ധികരണങ്ങള്‍ ചെറുപ്പക്കരായ സബ് എഡിറ്റര്‍മാര്‍ ഹൈജാക്ക് ചെയ്തു. അവര്‍ സമപ്രായക്കാരായ മറ്റു എഴുത്തുക്കാരെ പ്രസിദ്ധികരിച്ചില്ല. ഈ ഹുങ്കാണു ബ്ലോഗിങ് അല്ലെങ്കില്‍ പുഷ് ബട്ടണ്‍ പബ്ലിഷിങ് തകര്‍ത്തതു. അതു സാഹിത്യമാകുമോ എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം 'യെസ് ' എന്നു തന്നെയാണു. ഞാന്‍ അടുത്തകാലത്ത് കണ്ടെത്തിയ പ്രിയപ്പെട്ട കവി ഒരു ബ്ലോഗര്‍ ആണു. പേര് എനിക്ക് അറിയില്ല; അവന്‍ അല്ലെങ്കില്‍ അവള്‍ 'ഹ' എന്ന പേരില്‍ എഴുതുന്നു.
how many rivers did my fish cross last night? എന്ന ബ്ലോഗ്ഗ് ചെയ്ത ഹസ്സനെ കുറിച്ചാണ്
എന്‍.എസ്.മാധവന്‍ പറയുന്നത്. ബ്ലോഗ്ഗിനും നല്ല കവിതയ്ക്കും കിട്ടിയ ഒരു വല്യ സന്തോഷം.
ആ അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം
This comment has been removed by the author.
ReplyDelete‘വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാധ്യമമാണു ബ്ലോഗ്’ എന്ന മാധവാഭിപ്രായം ക്രൂരമായിപ്പോയി എന്നു തന്നെയാണു ഞാൻ കരുതുന്നത്. പക്ഷേ, അത്തരമൊരഭിപ്രായപ്രകടനത്തിന് അദ്ദേഹത്തെ /ആരെയും പ്രേരിപ്പിക്കുന്ന ചില വസ്തുതകൾ നിലനിൽക്കുന്നില്ല എന്നു നമുക്കു പറയാനാകുമോ? പോസിറ്റീവായ ഒരു ആത്മവിമർശനത്തിനുള്ള പ്രേരണ എന്നെസ് മാധവന്റെ വാക്കുകൾ ബ്ലോഗുലകത്തിനു നൽകുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം.
ReplyDeleteഹിഗ്വിറ്റയും തിരുത്തും വന്മരങ്ങൾ വീഴുമ്പോഴും കാർമെനും ഒക്കെ എഴുതിയ ‘മാധവനു’ വെല്ലുവിളിയാകുംവിധത്തിലുള്ള കഥയെഴുത്തുകാരെ ബ്ലോഗിൽ ഇതുവരെ (എന്റെ പരിമിതമായ വായനയിൽ) കണ്ടിട്ടില്ല. ‘സ്ഥാനനഷ്ടഭയം’ ആണ് മാധവാഭിപ്രായത്തിനു പിന്നിലുള്ളത് എന്ന് നിസ്സാരവൽകരിക്കേണ്ടതില്ല. എന്നെസ് മാധവനെ ‘നിഷ്കാസനം’ ചെയ്യാൻ പോന്ന എഴുത്തുകാരൊന്നും നിലവിൽ ബ്ലോഗിലെഴുതുന്നില്ല എന്നു തന്നെയാണു ഈയുള്ളവന്റെ വിനീതാഭിപ്രായം.
‘പ്രസാധകന്റെ കാരുണ്യവും അടുപ്പവും കൊണ്ട്’ മാത്രം വളർന്നതല്ല, മാധവൻ. അങ്ങനെയായിരുന്നെങ്കിൽ, ഡീസീ ബുക്സ് സർവ്വതന്ത്രങ്ങളും പയറ്റിയിട്ടും ‘ലന്തൻ ബത്തേരി’ വിചാരിച്ച വിജയം (വില്പന) നേടാഞ്ഞതെന്തേ?
മീനാക്ഷിയെപ്പറ്റിയുള്ള മാധവന്റെ വിലയിരുത്തൽ ( ‘മാസ് ബേസ്ഡ് റൈറ്റർ’) ചിന്തനീയമാണെന്നു തോന്നുന്നു.
ഹ ഹ
ReplyDeleteമീനാക്ഷി reddy മാധവന്റെ അച്ഛന്‍ തന്നെ ഇത് പറയണം!!!!!
ഇവിടെ ഫെമിനിസം പറഞ്ഞോണ്ട് നടക്കുന്ന ഒട്ടു മിക്ക എണ്ണത്തിനും സ്വപ്നം കാണാന്‍ കഴിയാത്ത രീതിയില്‍ ഉള്ള,
പെണ്ണിന് വായിക്കാന്‍ പെണ്ണിനെ പറ്റി പെണ്ണ് എഴുതുന്ന,
വളരെ ഉയര്‍ന്ന നിലവാരമുള്ള ഐറ്റംസ് ആ ചേച്ചി കൊണ്ട് പബ്ലിഷ് ചെയ്തത് ബ്ലോഗില്‍ തന്നെ അല്ലെ ആവോ?
മുത്തശ്ശന് അത്തും പൊത്തും ഇല്ല്യാണ്ടായി ന്നു തോന്നണൂ....
മലയാള ബ്ലോഗും മുഖ്യധാരാ എഴുത്തുകാരും http://www.boolokamonline.com/?p=20597
ReplyDeleteപ്രതികരണൻ എഴുതിയതും കമന്റിന് മറുപടിയായി ഇട്ടതും തന്നെയാണ് ശരി. ബ്ലോഗിൽ ശക്തമായി എഴുതുന്നതൊന്നും വായിക്കപ്പെടുന്നില്ല എന്നത് എത്ര പരിഹാസ്യമാണ്. വെള്ളെഴുത്തിന്റെ ബ്ലോഗ് ഉണ്ട്. ഇരുന്നൂറിലധികം പിന്തുടരുന്നവർ ഉണ്ട്. എത്ര ഗംഭീരമായ എഴുത്തുകൾ വരുന്നു. പക്ഷേ കിട്ടുന്ന കമന്റ് ഒന്നോ രണ്ടോ... എന്തായിങ്ങനെ... ഒരു എഡിറ്റർ ഇല്ലാത്തതു കൊണ്ട് എന്തും എഴുതാം എന്ന പ്രവണത നന്മയെക്കാൾ തിന്മയെ ഉല്പാദിപ്പിച്ചുകൊന്റിരിക്കുകയാണ്. ബ്ലോഗെഴുത്ത് ഒരു നഷ്ടക്കച്ചവടമാണ് എല്ലാ അർത്ഥത്തിലും... വായനക്കാരാകട്ടെ ചുമ്മാ വെള്ളത്തിനു മുകളിലൂടെ തെന്നിപ്പോകുന്ന സ്പീഡ് ബോട്ടുകൾ, എന്നാണാവോ മുങ്ങിക്കപ്പലുകളെ വായനക്കാരായി കിട്ടുന്നത്? പരസ്പരം പുറം ചൊറിയുന്ന നല്ലതിനെതിരെ ബോധപൂർവ്വമുള്ള കണ്ണടയ്ക്കൽ ബ്ലോഗ് എന്ന വമ്പൻ സാധ്യതകൾ ഉൾല മീഡിയത്തെ തകർക്കും എന്നതിൽ സംശയമില്ല... സ്വീകരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള മാധവന്റെ വിചാരം നമ്മൾ ഗൌരവത്തോടെ വിചാരപ്പെടേണ്ട ഒന്നാണ്
ReplyDeleteകമന്റുകള്‍ കുറവാണെന്നത് കൊണ്ട് മാത്രം അവയൊന്നും ശ്രദ്ടിക്കപ്പെടുന്നില്ല എന്ന് കരുതരുത്.
ReplyDeleteനമത്,വെള്ളെഴുത്ത്,കേരളഫാര്‍മര്‍ ഒക്കെമികച്ച എഴുത്തുകാര്‍ തന്നെയാണ്.
ഡോണ മയൂര ഇന്നിറങ്ങുന്ന മലയാളം കവിതകളെ ഒട്ടു നാണിപ്പിക്കാന്‍ പോന്ന രീതിയില്‍ ഉള്ള കവിതകള്‍ ആണ് സമ്മാനിക്കുന്നത്.
കമന്റുകളുടെ കുറവിനെ ഒരിക്കലും വായനക്കാരുടെയോ എഴുത്തുകാരുടെയോ കഴിവുകേടായി കാണരുത്.
പലരും കമന്റു കിട്ടാനും ഹിറ്റ് കിട്ടാനും ചെയ്യുന്ന തരികിടകള്‍ ചെയ്യാന്‍ മാത്രം അവര്‍ അധപതിച്ചിട്ടില്ല എന്ന് മാത്രം കരുതിയാല്‍ പോരെ?
‘മുങ്ങിക്കപ്പലുകളെ വായനക്കാരായി കിട്ടുക..’
ReplyDeleteസബാഷ്, സുരേഷ് മാഷ്..!
എന്റെ മകളുടേത് കൊള്ളാം,ബാക്കിയൊക്കെ വംശനാശം വന്നുകൊണ്ടുരിക്കുന്നു എന്ന രീതിയിൽ സംസാരിക്കുന്നവരോട് ഒന്ന് ചിരിച്ചിട്ട് പോകാനേ തോന്നുന്നുള്ളൂ :) സ്വന്തം മകളുടേത് പോലെ വേറെയും അനവധി നല്ല ബ്ലോഗുകൾ ഉണ്ട്. വലിയൊരു കൂട്ടത്തിൽ നിന്ന് അതൊക്കെ കണ്ടുപിടിക്കാൻ അല്‍പ്പം പാടുപെടുമെന്ന് മാത്രം. നന്നായി ഹോം വർക്ക് ചെയ്തതിനുശേഷം ഇത്തരക്കാർ എന്തെങ്കിലുമൊക്കെ പറഞ്ഞിരുന്നെങ്കിൽ എന്നാശിക്കുന്നു. ഇദ്ദേഹം അടക്കമുള്ള മറ്റ് പലർക്കും അല്‍പ്പം വൈകിയായാലും കൃത്യമായ മറുപടി, കാലം കൊടുക്കുമെന്ന് തന്നെ വിശ്വസിക്കുന്നു.
ReplyDeleteഎന്നെസ് മാധവന്റെ നിരീക്ഷണം ഇന്ന് യാഥാര്‍ത്ഥ്യമായി...!
ReplyDelete