ശ്രീമതി സാബിറാ സിദ്ദിക്കിന്റെ ബ്ലോഗിനെക്കുറിച്ച് കാദർ കൊടുങ്ങല്ലൂർ നടത്തിയ രചനകളെപ്പറ്റി .
ശ്രീമതി സാബിറാ സിദ്ദിക്കിന്റെ ബ്ലോഗിനെക്കുറിച്ച് ഖാദർ കൊടുങ്ങല്ലൂർ എഴുതിയതിൽ ഒരല്പം വാസ്തവമുണ്ട് : സാമാന്യം ഭേദപ്പെട്ട നിലയിൽ അക്ഷരത്തെറ്റുകൾ അതിൽ കാണുന്നുണ്ട് ! അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന ഖാദറിന്റെ അഭിപ്രായത്തോട് ഈയുള്ളവനും യോജിക്കുന്നു. മന:പൂർവ്വം ആരും അക്ഷരത്തെറ്റുകൾ പ്രദർശിപ്പിക്കില്ല. ടൈപ്പിങിലെ പിഴവുകൾ, ഒന്നുകൂടി വായിച്ചുനോക്കുമ്പോൾ തിരുത്താനാവുമെങ്കിലും അല്ലാത്തവ ആരെങ്കിലും ചൂണ്ടിക്കാണിക്കും വരെ നാം തിരിച്ചറിയുക പോലുമില്ല. എഡിറ്ററുടെ അഭാവം ബ്ലോഗിന്റെ മേന്മയാണെന്നു നാം അവകാശപ്പെടുമ്പോഴും ഇത്തരം സന്ദർഭങ്ങളിൽ അത് വലിയൊരു പരിമിതിയാണെന്നു സമ്മതിക്കേണ്ടിവരും. അതുകൊണ്ടാണ് ‘ദിനപ്പത്ര’ത്തിൽ നിരവധി രചനകൾ പ്രസിദ്ധീകരിച്ച ശ്രീമതിക്ക് ബ്ലോഗിൽ അക്ഷരത്തെറ്റുകൾ സംഭവിക്കുന്നത്. അതായത്, ബ്ലോഗിലെ രചനകൾ മികച്ചതാക്കുന്നതിന്റെ റിസ്ക് ബ്ലോഗർ ഒറ്റയ്ക്കു നേരിടേണ്ടി വരും. പത്രത്തിൽ എഴുതുമ്പോൾ ആ റിസ്ക് പത്രത്തിന്റെ എഡിറ്റർ നേരിട്ടുകൊള്ളും.
ബ്ലോഗിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്നുവന്ന് സാബിറ സൂചിപ്പിച്ചതിൽ അസ്വാഭാവികതയില്ല. അച്ചടി മാധ്യമത്തിൽ എഴുതുമ്പോൾ, അത് വായിക്കപ്പെടുന്നു എന്നതിന് യാതൊരു തെളിവുമില്ല – നമുക്കങ്ങനെ ഗമ നടിക്കാമെങ്കിലും. ബ്ലോഗിലാകട്ടെ, എന്തെങ്കിലും തെളിവിനു സാധ്യതയുണ്ട്. കമന്റുകളെ തെളിവായി പരിഗണിച്ചാൽ, അവയുടെ എണ്ണം കൂട്ടാൻ ബ്ലോഗർ പാടുപെടേണ്ടി വരും. എണ്ണം കൂടുന്നത് പോസ്റ്റിന്റെ മികവുകൊണ്ടാണോ, മറ്റേതെങ്കിലും വിധത്തിലാണോ എന്നതൊക്കെ ചിന്തിക്കേണ്ടതു തന്നെ.
അക്ഷരത്തിരുത്തലുകളോട് സാബിറ സ്വീകരിച്ച സമീപനമെന്തു തന്നെയായാലും, അവരെ അസഭ്യം പറയുന്ന ഖാദർ കൊടുങ്ങല്ലൂരിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അച്ചടിമഷി പോലും പുരണ്ട തന്റെ വാക്കുകൾ അത്ര നിസ്സാരമല്ലെന്ന ഭാവം സാബിറയ്ക്കുണ്ടാവാം. ആയിക്കോട്ടെ. പക്ഷേ, മറുപടിയായി സ്വന്തം നാടിന്റെ കുപ്രസിദ്ധിയെ ഓർമ്മിപ്പിക്കും വിധത്തിൽ മലിന വചനങ്ങൾ എഴുതിവിടുന്നത് അപലപനീയമാണ്. അമ്മദൈവത്തെ അശ്ലീല പദങ്ങളാൽ അഭിഷേകം ചെയ്യുന്ന ആ സംസ്കാരം അദ്ദേഹത്തിൽ രൂഢമൂലമാണെന്നു തോന്നുന്നു. സത്യത്തിൽ, ഉത്തരം മുട്ടിയപ്പോൾ വസ്ത്രമുയർത്തി സ്വന്തം ഗോപ്യജുഗുപ്സതകൾ പ്രദർശിപ്പിച്ച് സന്ദർഭത്തെ മലീമസമാക്കിയത് ശ്രീമാൻ കൊടുങ്ങല്ലൂരാണ്. കോട്ടും സ്യൂട്ടും കണ്ഠകൌപീനവുമൊന്നുമല്ലല്ലോ സംസ്കാരത്തിന്റെ തെളിവുകൾ.
കയ്യിൽ കാശായിക്കഴിയുമ്പോൾ സാംസ്കാരിക നായകത്വത്തിനു പുറപ്പെടുന്ന കഥാപാത്രത്തെ ഏതു സിനിമയിലാണു കണ്ടതെന്ന് ഓർക്കുന്നില്ല. ഹൈസൊസൈറ്റിക്കൊച്ചമ്മമാർക്ക് ചെറ്റപ്പുരകളെ സേവിച്ചില്ലെങ്കിൽ ഉറക്കം വരില്ലെന്ന് വീക്കേയെൻ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. പക്ഷേ, കാശു വാരിയെറിഞ്ഞു വാങ്ങുന്ന സാംസ്കാരിക നായകപ്പട്ടുകൊണ്ട് മനസ്സിന്റെ മലിനത മറച്ചുവയ്ക്കാനാവില്ല. നിവർന്നു നിന്നു മറുപടി പറഞ്ഞ പെണ്ണിനെ, ‘അടിയുടുപ്പു പൊക്കി ദുർഗന്ധം പരത്തിയവൾ’ എന്നു വിശേഷിപ്പിക്കുന്ന മനുഷ്യന്റെ ‘ഹൃദയപൂർവ്വമായ അടുപ്പ’ങ്ങളെ നാം സംശയിക്കേണ്ടിയിരിക്കുന്നു.
ബൂലോകം തെളിനീർപ്പുഴയാണെന്ന മിഥ്യാധാരണയൊന്നും ഈയുള്ളവനില്ല. സാദാ ലോകത്തുള്ള സർവ്വതരം ജീവികളും ബൂലോകത്തിലും ഉണ്ടാകും. എങ്കിലും, നേരിട്ടു പറഞ്ഞാൽ ശരീരക്ഷതം സംഭവിപ്പിക്കുന്ന അസഭ്യഭാഷണങ്ങൾക്കും കഴുതക്കാമങ്ങൾ നാറ്റൻപ്പാട്ടു പാടിക്കരഞ്ഞു തീർക്കുന്നതിനും ബ്ലോഗിനെ വേദിയാക്കാതിരുന്നെങ്കിൽ നന്നായിരുന്നു.
ഇത്രയുമെഴുതിയതിന് എന്റെ മേൽ സ്വന്തം മനോമലിനതകൾ കൊടുങ്ങല്ലൂരാൻ ഛർദ്ദിച്ചിടുമെന്ന് എനിക്കുറപ്പാണ്. മസാലയ്ക്ക് ഒരു പെണ്ണിനെയും ചേർക്കുമായിരിക്കും.
ബ്ലോഗിലെ തല മുതിര്‍ന്നവര്‍ എന്നു പറയപ്പെടുന്നവര്‍ പ്രസ്തുത തെറിമെയില്‍ പ്രശ്നത്തില്‍ കമാന്നൊരക്ഷരം ഉരിയാടാന്‍ തയാറാവാതിരുന്നിട്ടും
ReplyDeleteതനിക്ക് പറയാനുള്ളത് ബൂലോകരോട് ഉറക്കെ വിളിച്ച് പറഞ്ഞ താങ്കള്‍ക്കെന്റെ അഭിവാദ്യം
കാപ്പിലാനും ഈ വിഷയം കൈകാര്യം ചെയ്തിരുന്നു (ലിങ്ക് വഴി വായിക്കാം)
"ബ്ലോഗിലെ തല മുതിര്‍ന്നവര്‍ എന്നു പറയപ്പെടുന്നവര്‍ പ്രസ്തുത തെറിമെയില്‍ പ്രശ്നത്തില്‍ കമാന്നൊരക്ഷരം ഉരിയാടാന്‍ തയാറാവാതിരുന്നത്" അവര്‍ക്ക് വിവരവും സംസ്ക്കാരവും ഉള്ളത് കൊണ്ടാന് സഹോദരാ. അല്ലാതെ താങ്കളെ പോലെ എല്ലാവരും ആകണമെന്ന് ആഗ്രഹിക്കേണ്ട. ഈ പോസ്റ്റിലും വിവരമുള്ളവര്‍ കമന്ടിടില്ല. നോക്കിക്കോ.
ReplyDeleteഅങ്ങനെ അനോണിമോന്‍ ഇവിടെ കമന്റുന്നവരെ എല്ലാം വിവരം കെട്ടവരാക്കി അല്ലേ......വല്ല്യ കാര്യായി. ചാണകം വാരിയാല്‍ കൈ നാറുമെന്നത് വാസ്തവം തന്നെ. എന്നാല്‍ അത് കിടക്കുന്നത് കിടക്കാന്‍ പാടില്ലാത്തിടത്താണെങ്കില്‍ കൈ നാറുന്നത് നോക്കാതെ വാരുക തന്നെ വേണം സഹോദരാ...അതില്‍ അറയ്ക്കാനുള്ളതായി ഒന്നുമില്ല.
ReplyDeleteഇതൊന്നും അത്ര കാര്യമക്കേണ്ടതില്ല.
ReplyDeleteമാറുംബോള്‍ ഭേദാകും :)
പ്രിയ പ്രതികരണന്‍,
ReplyDeleteഞാന്‍ ആദ്യമായിട്ടാണിവിടെ.കഴിഞ്ഞ മാസം "മരുപ്പൂച്ച"(മരുപ്പച്ച കിട്ടിയില്ല) എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങി,എന്തെങ്കിലും കുത്തിക്കുറിക്കാന്‍ ഒരിടം.വിശിഷ്യാ കവിത.എപ്പോഴുമില്ല,
വല്ലപ്പോഴും.
ഇവിടെയുള്ള വിഷയത്തിന്റെ മര്‍മം സ്പര്‍ശിക്കാന്‍ ഞാനാളല്ല.അതെ പറ്റി മിണ്ടുന്നില്ല.
താങ്കളുടെ അഭിപ്രായങ്ങള്‍ ഏതാണ്ട് മുഴുവനും വായിച്ചു.
മിക്ക അഭിപ്രായങ്ങളോടും യോജിക്കുന്നു.
പ്രത്യേകിച്ച് അക്ഷരത്തെറ്റുകളുമായി ബന്ധപ്പെട്ടവ.മനുഷ്യസഹജമായവ എന്ന അര്‍ത്ഥത്തില്‍ അവയില്‍ ചിലത് നമുക്ക് പൊറുക്കാമെങ്കിലും വായനയെ തീര്‍ത്തും അരോചകമായ തലത്തിലേക്ക് എത്തിക്കുന്നവയും അവയിലുണ്ടാവാറുണ്ട് എന്നത് വാസ്തവം.താങ്കള്‍ സൂചിപ്പിച്ച പോലെ
എഡിറ്റര്‍ എന്ന നിലക്ക് മറ്റൊരാള്‍ ഇല്ലാത്തത് ബ്ലോഗിന്റെ
ഒരു ന്യൂനത തന്നെയാണ്,അതിന്റെ മെച്ചങ്ങള്‍ ഏറെയുണ്ടെങ്കിലും.
മറ്റൊന്ന് ക്രിയാത്മക വിമര്‍ശനത്തിന്റെ അഭാവമാണ്.
തീരെ ഇല്ലെന്നു പറയുന്നില്ല.എങ്കിലും ബ്ലോഗില്‍ എഴുതിത്തുടങ്ങുന്നവര്‍ക്കും എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കും
അതാത് മേഖലകളില്‍ (വ്യത്യസ്ത സാഹിത്യ രംഗങ്ങളില്‍)
വൈദഗ്ധ്യമുള്ളവരുടെ തിരുത്തും നിര്‍ദേശങ്ങളും ലഭിക്കത്തക്ക
രീതിയില്‍ ഒരു സംവിധാനം സജ്ജീകരിക്കപ്പെടുമെങ്കില്‍ അത് ഏറെ പ്രയോജനപ്രദമായിരിക്കും.
ഇനി ഉണ്ടായിട്ടും ഞാന്‍ അറിയാതെ പോയതാണോ എന്നറിയില്ല.
താങ്കളുടെ ഉദ്യമം തുടരുക.
സമയം കിട്ടുന്നപക്ഷം ഈയുള്ളവന്റെ ബ്ലോഗു സന്ദര്‍ശിച്ചു
അഭിപ്രായം രേഖപ്പെടുത്താന്‍ ശ്രമിക്കുമല്ലോ.
ആശംസകളോടെ
ബിന്ഷേഖ്
@ ഹാഷിം
ReplyDeleteവായനയ്ക്കുനന്ദി ഹാഷിം. തീർച്ചയായും ഇത്തരം സാംസ്കാരികനായ കർ എതിർക്കപ്പെടണം.
@ അനോണീ
ഒരു തലമുതിർന്നവന്റെ വിവരവും സംസ്കാരവുമാണ് ഈ പോസ്റ്റിന്റെ വിഷയം. എഴുതാത്തവർ നല്ലവർ.
@ ഓലപ്പടക്കം
വാക്കുകൾക്കു നന്ദി, ഓലപ്പടക്കം.
@ ചിത്രകാരൻ
ഭേദാകുമ്പോൾ മാറുകയും ചെയ്യും !
@ ബിൻഖേഷ്
വായനയ്ക്കു നന്ദി.
ഇവിടത്തെ വിഷയത്തിന്റെ മർമ്മം തീർച്ചയായും സ്പർശിക്കണം. ലിങ്കുകൾ നൽകിയിട്ടുണ്ട്. മിണ്ടണമെന്നില്ല. അതു താങ്കളുടെ സ്വാതന്ത്ര്യം. പക്ഷേ കാര്യം മനസ്സിലാക്കാതെ പോകരുത്.
എഡിറ്ററോടു കൂടിയ അഗ്രിഗേറ്ററുകൾ ഭാവിയിൽ ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇല്ലെങ്കിൽ, ‘ജനകീയത’ ഈ മാധ്യമത്തെ മുരടിപ്പിക്കും, മുടിപ്പിക്കും !
ബ്ലോഗില്‍ എഴുതുമ്പോള്‍ ഇത്തരം വെല്ലുവിളികള്‍ ഉണ്ടാവുമെന്ന് ഇപ്പോഴാണ് മനസിലായത്....സത്യത്തില്‍ ഭയം തോന്നുന്നു..........
ReplyDelete