പ്രിയ സുസ്മേഷ് ചന്ത്രോത്ത്,
ആനുകാലികങ്ങളിൽ താല്പര്യപൂർവ്വം ഞാൻ വായിച്ചിരുന്ന താങ്കളെ, ബ്ലോഗിലും കാണാൻ കഴിഞ്ഞത് സന്തോഷം നൽകുന്നു. അതുകൊണ്ടുതന്നെ, ഈ പോസ്റ്റുമായി നേരിട്ടു ബന്ധമില്ലാത്ത ചില കാര്യങ്ങൾ പറഞ്ഞുകൊള്ളട്ടെ.
ബ്ലോഗിനെ പ്രിന്റ് മീഡിയയിൽ നിന്നു വ്യത്യസ്തമാക്കുന്ന സവിശേഷതകളിൽ പ്രധാനപ്പെട്ട ഒന്ന്, ‘കമന്റുകൾ‘ ആണല്ലോ.. ബ്ലോഗ് , പ്രിന്റ് മീഡിയ പോലെ ‘വൺ വേ’ അല്ല ! എഴുത്തുകാരൻ, വായനക്കാരൻ -- എന്ന പരമ്പരാഗത സങ്കല്പങ്ങളുടെ പൊളിച്ചെഴുത്ത് തീർച്ചയായും ബ്ലോഗിൽ സംഭവിക്കുന്നുണ്ട്. ബ്ലോഗിലെ കമന്റുകൾ താരാരാധനയുടെ അന്ധമായ വെറും പതഞ്ഞുയരലുകളല്ല. കമന്റുകാരനിലേക്കും ചെല്ലാനും അയാളെ വായിച്ചറിയാനുമുള്ള ഒരു ‘പാലം’ കൂടിയാണ്. താങ്കളുടെ ബ്ലോഗുകളിൽ കമന്റുന്നവരുടെയും ഒരു വായനക്കാരനാണു ഞാൻ. അവരുടെ ബ്ലോഗുകളിലൊന്നും താങ്കളുടെ വായനാസ്പർശം എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല. താങ്കളെപ്പോലെ പരിണതപ്രജ്ഞനായ ഒരാളുടെ സാന്നിദ്ധ്യം അവർക്കെത്രമാത്രം പ്രചോദനകരമായിരിക്കുമെന്നോ.
മറ്റൊരു കാര്യം : ആനുകാലികങ്ങളിൽ ഒരിക്കൽ പ്രസിദ്ധീകരിച്ച രചനകളാണ് താങ്കളുടെ ബ്ലോഗിൽ വായിക്കാൻ ലഭിക്കുന്നത്. ബ്ലോഗിന്റെ അസ്തിത്വത്തെ പരിമിതപ്പെടുത്തുന്ന ഒരു നടപടിയായാണ് എനിക്കത് അനുഭവപ്പെടുന്നത്. പ്രിന്റ് മീഡിയയിൽ പ്രസിദ്ധപ്പെടുത്തിയതിന്റെ ഒരു ഡിജിറ്റൽ കോപ്പി സൂക്ഷിക്കാനുള്ളയിടം മാത്രമല്ല ബ്ലോഗ്. മലയാളത്തിലെ ആനുകാലികങ്ങളും വായിക്കുന്ന ഞങ്ങൾ, താങ്കളുടെ വേറേ രചനകൾക്കായാണ് താങ്കളുടെ ബ്ലോഗിലെത്തുന്നത്. ഞങ്ങൾക്കുണ്ടാകുന്ന നിരാശയുടെ ആഴം താങ്കൾക്കൂഹിക്കാനാവുമോ ആവോ! ദയവായി ബ്ലോഗിനെ വ്യത്യസ്തമായ മീഡിയമായി കണ്ട്, പോസ്റ്റുകൾ തയ്യാറാക്കണമെന്ന് താല്പര്യപ്പെടുന്നു. ബ്ലോഗ് രംഗത്തെ താങ്കളുടെ സംഭാവനകൾ ആനുകാലികങ്ങളുടെ പകർത്തിയെഴുത്ത് മാത്രമായി ചുരുങ്ങിപ്പോകാതിരിക്കട്ടെ.
പ്രിയ സുഹൃത്തേ,
ReplyDeleteഅക്കാര്യം എന്റെ ബ്ലോഗിലും താങ്കളുടെ ബ്ലോഗിലുമായി ചര്‍ച്ച ചെയ്‌തുകഴിഞ്ഞതിനാല്‍ ഇനിയൊരു വിശദീകരണത്തിന്റെ ആവശ്യമില്ല.അല്ലേ..?
പ്രതികരണം ബ്ലോഗിന് എല്ലാ ഭാവുകങ്ങളും.
പ്രിയ എഴുത്തുകാരാ,
ReplyDeleteവിഷയം ചർച്ച ചെയ്തുകഴിഞ്ഞു എന്ന് തീരുമാനിച്ചതിനാലല്ല ; താങ്കളുടെ പോസ്റ്റുമായി നേരിട്ടു ബന്ധമില്ലാത്ത കുറിപ്പുമായി ഞാൻ നിരന്തരം സ്ഥലം മെനക്കെടുത്തുന്നത് ശരിയല്ല എന്ന തോന്നലിനാൽ. ‘പാർലമെന്ററി വ്യാമോഹം’ എന്നൊക്കെപ്പറയുന്നപോലെ, ഒരു അമിതമായ ‘പബ്ലിസിറ്റി വ്യാമോഹ’മായി എന്റെ കുറിപ്പുകൾ തെറ്റിദ്ധരിക്കപ്പെടേണ്ട എന്നും കരുതി! താങ്കളുടെ മറുകുറികൾ നൽകുന്ന സന്തോഷം ചില്ലറയല്ല . സന്ദർശിക്കപ്പെട്ടതിലുള്ള സന്തോഷവും മറച്ചുവയ്ക്കുന്നില്ല. നന്ദി.
സുകുമാരനെ ഇഷ്ടപ്പെടുന്ന ഒരാളെ കണ്ട സന്തോഷാണ്.
ReplyDelete