tag:blogger.com,1999:blog-5155477011795657391.post6079886459463092093..comments2017-05-04T10:07:07.700-07:00Comments on പ്രതികരണം: അധ്യാപകന്റെ പിരിച്ചുവിടൽ - ഒരു കമന്റ്പ്രതികരണൻhttp://www.blogger.com/profile/07540939184035825502noreply@blogger.comBlogger2125tag:blogger.com,1999:blog-5155477011795657391.post-5432306333533860392010-09-07T09:35:40.806-07:002010-09-07T09:35:40.806-07:00മാഷേ,
പ്രഫ. ജോസഫ് ചെയ്തത് ശരിയാണെന്നല്ല ഞാൻ ആവർത്...മാഷേ,
പ്രഫ. ജോസഫ് ചെയ്തത് ശരിയാണെന്നല്ല ഞാൻ ആവർത്തിക്കാൻ ശ്രമിക്കുന്നത്. അങ്ങോർ അന്യമതനിന്ദ നടത്തി. ശരി, അതിനുള്ള ശിക്ഷ അദ്ദേഹത്തിനു കിട്ടണം. പക്ഷേ, അത് ഈ രാജ്യത്തു നിലവിലിരിക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതും ശിക്ഷ വിധിക്കാൻ അധികാരപ്പെട്ടവർ നിശ്ചയിക്കുന്നതുമായിരിക്കണം. ആൾക്കൂട്ടമല്ല വിധി പ്രസ്താവിക്കേണ്ടതും നടപ്പാക്കേണ്ടതും.
ക്ലാസ്സ് പരീക്ഷയിലെ ചോദ്യം ആക്ഷേപകരമാണെങ്കിൽ അത് പരാതിപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണം. ഇനി ആവർത്തിക്കാനും പാടില്ല. പക്ഷേ, പ്രശ്നത്തിലിടപെട്ടവർക്ക് അതങ്ങനെ സമാധാനപരമായി അവസാനിക്കുന്നതിൽ താല്പര്യമില്ലല്ലോ. ഫോട്ടോസ്റ്റാറ്റ് വിതരണം, പ്രസംഗം, ഭീഷണി, കൈവെട്ട്…. ഇവരൊക്കെ (എല്ലാ കൂട്ടത്തിലെയും) പത്തിവിടർത്താൻ പതിയിരിക്കുന്ന കേരളത്തെ ‘സുന്ദര’മെന്നു വിശേഷിപ്പിക്കുന്നത് വേണ്ടത്ര ചിന്തിക്കാത്തതു കൊണ്ടാണ്.
മന്ത്രി ബേബി പറഞ്ഞതു പോലെ, ആ അധ്യാപകനൊരു വിഡ്ഢിയാണ്. അതിനപ്പുറം ഗൂഢാലോചനയൊന്നും അതിനു പിന്നിലില്ല. വെറുമൊരു ആലോചനാ ശൂന്യൻ. വരുംവരായ്കകളെക്കുറിച്ച് നേരാംവണ്ണം ബോധമില്ലാത്തയാൾ.
അയാൾ ചെയ്ത കുറ്റത്തിനു പോലീസ് കേസെടുത്തു, മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ഇതൊന്നും പോരാഞ്ഞ്, ഇനിയങ്ങോരെ കോളജീന്നു പിരിച്ചുവിടണമെന്നു മാനേജ്മെന്റും ലോകത്തുനിന്ന് പിരിച്ചുവിടണമെന്നു ‘ജനകീയ മിത്ര’ങ്ങളും വാശിപിടിക്കുന്നതെന്തിന്? വ്യക്തമായി പറഞ്ഞാൽ, ‘പ്രവാചകനിന്ദ’ ഇന്ത്യയിൽ, ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് മാത്രം വിലയിരുത്തിയാൽ പോരേ? അല്ലെങ്കിൽ പിന്നെ ഏതു പിരിച്ചുവിടലാണ് ആ ‘അന്തക്കേടിനു തക്ക ശിക്ഷ’ ?
ചോദ്യപേപ്പറിലെ പരാമർശത്തിന്റെ പേരിൽ പ്രഫ. ജോസഫിനെ അറസ്റ്റു ചെയ്തതിനെയോ അദ്ദേഹത്തിന്റെ പേരിൽ കേസെടുത്തതിനെയോ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തതിനെയോ ഇവിടെയാരും എതിർത്തിട്ടില്ല. അനുകൂലിക്കുന്നുമുണ്ട്. പക്ഷേ, അങ്ങോരുടെ മേൽ ‘വേറേ ചില നിയമങ്ങൾ’ നടപ്പാക്കാൻ ഒരുമ്പെടുന്നതിനെയാണ് പൊതുസമൂഹം എതിർക്കുന്നത്. കാരണം, പ്രഫ. ജോസഫ് ഒരു പ്രതീകമാണിപ്പോൾ. അത് നാളെ ആരുമാകാം. തീർച്ചയായും അതിനെ എതിർക്കേണ്ടതുണ്ട്.പ്രതികരണൻhttps://www.blogger.com/profile/07540939184035825502noreply@blogger.comtag:blogger.com,1999:blog-5155477011795657391.post-67786486667199539412010-09-06T09:29:19.646-07:002010-09-06T09:29:19.646-07:00നിങ്ങള്‍ക്ക് ഞാന്‍ ഇവിടെ എന്തൊക്കെ വിശദീകരിച്ചാലും ...നിങ്ങള്‍ക്ക് ഞാന്‍ ഇവിടെ എന്തൊക്കെ വിശദീകരിച്ചാലും നിങ്ങള്‍ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കും .കോളേജ് മാനേജ് മെന്റ് പറഞ്ഞതുപോലെ പ്രശ്നം രണ്ടും രണ്ടായി തന്നെ കാണണം കാരണം അദ്ധേഹത്തിന്റെ കൈ വെട്ടിയത് തെറ്റാണു പക്ഷെ അദ്ദേഹം ചെയ്ത തെറ്റിനെ അത് ന്യായീകരിക്കുന്നില അദ്ദേഹത്തിന് വേണമെങ്കില്‍ തിരുത്താന്‍ സമയമുടായിരുന്നു ഡി ടി പി ഒപെരറെര് തെട്ടുചൂണ്ടി കാണിച്ചപ്പോള്‍ പക്ഷെ അപ്പോള്‍ അദ്ദേഹം നിരുതരവാതിത്തമായി പെരുമാറി ജോസഫ് മാഷ് കാണിച്ചു വെച്ച അന്തക്കേടിനു തക്ക ശിക്ഷ തന്നെ കിട്ടണം...എന്തൊക്കെ പുകിലാണ് ഈ സുന്ദര കേരളത്തില്‍ അദ്ദേഹത്തിന്റെ അപക്വമായ പെരുമാറ്റം കൊണ്ട് വരുത്തി വെച്ചത്...
എന്തിനീ കേരളീയ മനസ്സുകളില്‍ അസ്വസ്ഥതയും സമാധാനക്കേടും വരുത്തി വെച്ചു ജോസഫ് മാഷിന്റെ കുമ്പസാരം വീണത് വിദ്യയാക്കാനുള്ള അദ്ധേഹത്തിന്റെ ശ്രമംമായിട്ടാണ് മനസിലാക്കാന്‍ സാതിക്കൂ (മാതൃഭൂമി)

പിന്നെ വരാം ഇപ്പോള്‍ ഓഫീസില്‍ ആണ്ഉരിയാടപയ്യന്https://www.blogger.com/profile/07064550894306655456noreply@blogger.com